Skip to main content

ഐ.ടി.ഐകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

മലപ്പുറം ജില്ലയിലെ ഗവ. ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി  സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍  ചുരുങ്ങിയത് വിദ്യാഭ്യാസ/സബ് ജില്ലാ തല മത്സരങ്ങളില്‍  ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരായിരിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ഐ.ടി.ഐകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷ സമര്‍പ്പിച്ചതിന്റെ  പകര്‍പ്പ്,  വിദ്യാഭ്യാസ യോഗ്യത, സ്‌പോര്‍ട്‌സില്‍  പ്രാവീണ്യം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവയുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ഐടിഐയുടെ എണ്ണം അനുസരിച്ച്) മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണം. ഐ.ടി.ഐകളില്‍ അപേക്ഷ, സ്വീകരിക്കുന്ന അവസാന തീയതി തന്നെയായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282133943.

date