Skip to main content

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ: അപേക്ഷ ക്ഷണിച്ചു

കുട്ടികൾക്ക് വേണ്ടി കേന്ദ്ര വനിതാ ശിശു വികസന മന്ത്രലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2025 ന് അപേക്ഷ ക്ഷണിച്ചു. കുട്ടികളിലെ ധീരമായ പ്രവർത്തിക്കുള്ളതും കായികം, സാമൂഹ്യ സേവനം, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, കലാ - സാംസ്കാരികം, കണ്ടു പിടുത്തങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്കുള്ളതും ഉൾപ്പടെ  രണ്ടു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുക. https://awards.gov.in എന്ന പോർട്ടൽ മുഖേന ജൂലൈ 31 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ലഭിക്കും. ഫോണ്‍: 9895701222.

date