Skip to main content

കെട്ടിട നിര്‍മാണ തൊഴിലാളികളുടെ മക്കള്‍ക്ക് പഠന സഹായം

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന ക്യാഷ് അവാർഡിനുള്ള  അപേക്ഷകൾ ആഗസ്റ്റ് 31 വരെയും എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ  ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് ഒന്നു വരെയും സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സു‌കൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഈ വർഷത്തെ ക്ലാസ് തുടങ്ങിയ ദിവസം മുതൽ 45 ദിവസങ്ങൾക്കകം സമർപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ബോർഡ് അംഗീകൃത കോഴ്‌സുകൾക്ക് മെറിറ്റ് സീറ്റിലാണ് അഡ്‌മിഷൻ ലഭിച്ചിട്ടുള്ളത് എന്നതിനുള്ള രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം.

date