Skip to main content

മിഷൻ വാത്സല്യ : പരിശീലകരെ നിയമിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴില്‍ മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി 2024-2025 അധ്യയന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം/ ബിരുദം, രണ്ടു വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം/  ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾ, കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ളവര്‍. 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂൺ 26-ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9020290276, 9061428935

date