Skip to main content

ക്യാഷ് അവാർഡ്: അപേക്ഷിക്കാം

കോട്ടയം: കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ്  നേടിയവർക്കുള്ള   2023 -2024 സാമ്പത്തിക വർഷത്തിലെ ക്യാഷ് അവാർഡ് നൽകുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് /മാർക്ക് ലിസ്റ്റിന്റെ  അതത് സ്‌കൂളിൽനിന്ന് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ സഹിതം കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡിന്റെ കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാക്കണം.വിശദവിവരങ്ങൾക്ക് ഫോൺ 0481-2300762.

 

date