Skip to main content

അധ്യാപക നിയമനം

അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കായികാദ്ധ്യാപക തസ്തികയിലേക്ക് മാസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.  കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 85470 21210.

 

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലത്തില്‍ വിവിധ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ 20 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.kvmallapuram.kvs.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2734963, 9037910408.

 

date