Skip to main content

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് കോണ്‍ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും, ഇന്റേൺഷിപ്പും, ടീച്ചിങ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കോഴ്‌സിന് ചേരാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ ടു/ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ  വിജയം ആണ്.' ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്‌സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്‍സൈറ്റില്‍ നിന്നും മലപ്പുറം ജില്ലയിലെ സ്റ്റഡി സെന്ററായ കോട്ടയ്ക്കല്‍ എടരിക്കോട്ടെ സ്റ്റെല്ലാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഫോണ്‍: 9746155500) നിന്നും ലഭിക്കും.

date