Skip to main content

കൗണ്‍സിലര്‍ നിയമനം

 

ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിങ്) യോഗ്യതയുള്ള സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-  45 നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 202230, 9496070333.

date