Skip to main content

'ലിറ്റിൽ കൈറ്റ്‌സ്' അഭിരുചി പരീക്ഷ നാളെ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നാളെ (ജൂൺ 15) യൂണിറ്റ് രജിസേട്രേഷനുള്ള വിദ്യലയങ്ങളിൽ നടക്കും. സംസ്ഥാനത്ത് 2057 യൂണിറ്റുകളിൽ നിന്നായി 148618വിദ്യാർത്ഥികൾ അഭിരുചി പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. ഓരോ യൂണിറ്റിലും അഭിരുചി പരിക്ഷയിൽ മികച്ച നിലവാരം പുലർത്തുന്ന 20 മുതൽ 40 വരെ കുട്ടികൾക്കാണ് ലിറ്റിൽ കൈറ്റ്‌സിൽ അംഗത്വം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളിൽ ലിറ്റിൽ കൈറ്റ്‌സ് കരിക്കുലം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി പൂർത്തിയാക്കുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകുന്നതും ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റും ലഭിക്കുന്നതാണ്.

പി.എൻ.എക്‌സ്. 2239/2024

date