Skip to main content

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ആദരം

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ആദരിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ സ്വാഗതമാശംസിച്ചു. എ എ റഹീം എം പി, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 2241/2024

date