Skip to main content

വിദ്യാതീരം പദ്ധതി; അപേക്ഷ ക്ഷണിച്ചു

വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്നീ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും തൃശ്ശൂര്‍ ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 20 നകം മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2441132.
 

date