Skip to main content

ഐ.ടി.ഐ പ്രവേശനം

നടത്തറ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കോഴ്‌സുകളായ വെല്‍ഡര്‍ (20 സീറ്റ്), വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ (24 സീറ്റ്) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് 80 ശതമാനം,  പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 10 ശതമാനം, മറ്റു വിഭാഗം 10 ശതമാനം എന്നിങ്ങനെയാണ് സീറ്റ് സംവരണം. ജൂലൈ 27നകം https://scdditiadmission.kerala.gov.in/splash.php ലിങ്ക് വഴി അപേക്ഷിക്കണം. ഫോണ്‍: 0487 2370948, 9497366243, 9895254648, 9745309589.

date