Skip to main content

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യൂ. കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ, മുന്‍ പരിചയം എന്നിവ അഭികാമ്യം. പ്രായപരിധി- 2024 ജനുവരി ഒന്നിന് 25നും 45നും മധ്യേ. പ്രതിമാസ ഹോണറേറിയം 18,000 ഒഴിവുകള്‍: സ്ത്രീ, പുരുഷന്‍ ഒന്നുവീതം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 22 വൈകിട്ട് അഞ്ചിനകം ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി.പി.ഒ, തൃശ്ശൂര്‍ - 680 307 വിലാസത്തില്‍ സമര്‍പ്പിക്കണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0480 2960400, 0480 2706100.

date