Skip to main content

ഐ എച്ച് ആര്‍ ഡി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഐ എച്ച് ആര്‍ ഡിയുടെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളായ ഹ്രസ്വകാല/ ദീര്‍ഘകാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ ( യോഗ്യത ഡിഗ്രി, 2 സെമസ്റ്റര്‍), പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (യോഗ്യത ബി ടെക്/ എം ടെക്/ എം സി എ/ ബി എസ് സി/ എം എസ് സി/ ബി സി എ, 2 സെമസ്റ്റര്‍), ഡാറ്റാ എന്‍ട്രി ടെക്ക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത എസ് എസ് എല്‍ സി, 2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ( യോഗ്യത പ്ലസ് ടു, ഒരു സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത എസ് എസ് എല്‍ സി, ഒരു സെമെസ്റ്റര്‍) എന്നീ കോഴ്‌സുകളിലേയ്ക്ക് www.ihrdadmissions.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. നിശ്ചിത രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അപേക്ഷയുടെ പ്രിന്റൗട്ടും ജൂണ്‍ 27 നകം കോളേജ് ഓഫീസില്‍ എത്തിക്കണം. ഫീസും മറ്റ് വിശദ വിവരങ്ങളും ഐ എച്ച് ആര്‍ ഡിയുടെ വെബ് സൈറ്റിലുള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. ഫോണ്‍: 8547005029, 9495069307.

date