Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ്  പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്,/എം.എസ്.സി - ഇന്റീരിയര്‍ ഡിസൈനിങ്ങ്,/ ബി.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്, യൂജിസി നെറ്റ്, 5-8 വര്‍ഷത്തെ അധ്യാപന പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ജൂണ്‍ 24 ന് വൈകീട്ട് 5 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം.  ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2835390, 0497 2965390.

date