Post Category
പ്രവേശന പ്രക്രിയ പൂർത്തിയാവും വരെ ടി.സി. സമർപ്പിക്കാം: മന്ത്രി ഡോ. ബിന്ദു
വിദ്യാർഥികൾക്ക് ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവ്വകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി.
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകൾ അവസാന സെമസ്റ്റർ /വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2243/2024
date
- Log in to post comments