കോഴ്സുകളുടെ സെമസ്റ്റർ പരീക്ഷ : രജിസ്ട്രേഷൻ ജൂലൈ ഒന്ന് വരെ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയന്‍സ് മാത്രം), 2020, 2024 സ്കീം) 2024 സെപ്റ്റംബറിൽ നടത്തും. വിദ്യാർഥികൾക്ക്, പഠിക്കുന്ന, പഠിച്ചിരുന്ന സെന്ററുകളിൽ ജൂൺ 26 വരെ പിഴ കൂടാതെയും, ജൂലൈ 1 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈം ടേബിൾ ജൂലൈ അവസാനവാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ (www.ihrd.ac.in) ലഭ്യമാണ്.
പി.എൻ.എക്സ്. 2246/2024
- Log in to post comments