Skip to main content

വരുന്നു ‘പഠനമിത്രം’ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ശിശുക്ഷേമസമിതി

പഠിക്കാനുള്ള അവകാശം സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമസമിതി ‘പഠനമിത്രം’ പദ്ധതി നടപ്പിലാക്കുന്നു. ധനസ്ഥിതി പിന്നാക്കമായത് പഠനത്തിന് തടസമാകരുതെന്ന സന്ദേശംകൂടി പകരുന്നതിനായാണ് പുതിയ തുടക്കം. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് സമിതി മുന്‍കൈയെടുക്കുന്നത്.

കൂട്ടുകാരെ വിദ്യാഭ്യാസത്തിനായി പിന്തുണയ്ക്കുന്ന മാതൃക കുട്ടിക്കാലത്ത്തന്നെ വികസിപ്പിക്കുംവിധമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളുകളും അധ്യാപകരും ചേര്‍ന്നും രക്ഷിതാക്കള്‍ ഉള്‍പ്പടെ കൈകോര്‍ത്ത് എല്ലാവിഭാഗം കുട്ടികളേയും അറിവിന്റെ ലോകത്തേക്ക് ആനയിക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ദേവ് വ്യക്തമാക്കി. സഹായിക്കാന്‍ മനസ്സുള്ളവര്‍ക്ക് 9447571111, 9895345389, 9447719520 നമ്പരുകളില്‍ ബന്ധപ്പെടാമെന്നും അറിയിച്ചു.

date