Skip to main content

കേന്ദ്രീകൃത കൗൺസിലിംഗും മോപ്പ് അപ്പ് അലോട്ട്മെന്റും ജൂൺ 19ന്

        വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിലേയ്ക്കായുള്ള സെൻട്രലൈസ്ഡ് കൗൺസിലിങ് പ്രോസസ്, മോപ്പ് അപ്പ് അലോട്ട്മെന്റ് എന്നിവ ജൂൺ 19നു തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനും www.dme.kerala.gov.in.

പി.എൻ.എക്‌സ്. 2250/2024

date