Skip to main content

ന്യൂനപക്ഷ കമ്മിഷന്‍ സെമിനാര്‍ 15ന്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തിലേക്ക് കൂടുതലായി എത്തിക്കുന്നതിന് ജില്ലയില്‍ സെമിനാര്‍ നടത്തും. സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍, തൊഴില്‍-നൈപുണ്യ പരിശീലനം, തൊഴിലവസര സൃഷ്ടി എന്നിവയാണ് മുഖ്യമായും ചര്‍ച്ച ചെയ്യുക. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ജൂണ്‍ 15ന് രാവിലെ 9.30നാണ് സെമിനാറിന്റെ തുടക്കം.

കമ്മിഷന്‍ ചെയര്‍മാന്‍ എ.എ റഷീദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, രൂപത മെത്രാന്‍ പോള്‍ ആന്റണി മുല്ലശ്ശേരി, കമ്മിഷന്‍ അംഗങ്ങളായ പി. റോസ, സൈഫുദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ പി. എസ്. ശ്രീകല, പ്രഫ. എസ്. വര്‍ഗീസ്, പാങ്ങോട് കമറുദീന്‍ മൗലവി, വിവിധ മതമേലധ്യക്ഷ•ാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date