Skip to main content

ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം

ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കും. അപേക്ഷ ജൂണ്‍ 22നകം ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും ലഭ്യമാണ്.  

 

ഹയര്‍ സെക്കന്റ്‌റി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത് സ് വിഷയങ്ങള്‍ക്ക് 85ശതമാനം മാര്‍ക്കോ അതിനു മുകളിലോ നേടിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത.

date