Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്,/എം.എസ്.സി -ഇന്റീരിയര്‍ ഡിസൈനിങ്ങ്,/ബി.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്, യൂജിസി നെറ്റ്, അഞ്ച് മുതല്‍ എട്ട് വര്‍ഷത്തെ അധ്യാപന പരിചയം. വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ജൂണ്‍ 24 ന് വൈകിട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍ : 0497 2835390, 0497 2965390.  

date