Skip to main content

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട്' ജേക്കബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷൈന്‍ കുമാര്‍ മഖ്യപ്രഭാഷണം നടത്തി.

വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിലെ 257 വിദ്യാര്‍ത്ഥികള്‍ക്കാണ്' പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ഒരു വിദ്യാര്‍ത്ഥിക്ക് 5 കോഴിയും 1 കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി നല്‍കിയത്. പദ്ധതി പ്രകാരം 2,18,450 രൂപയുടെ ആനുകുല്യങ്ങളാണ് വിതരണം ചെയ്തത്.

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 8-9 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കോഴിവളര്‍ത്തലിനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിച്ച് ഭക്ഷണത്തില്‍ മുട്ടയുടെ ലഭ്യത ഉറപ്പാക്കാനും, കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കാനും പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി നിര്‍വഹണം.

date