Skip to main content

പഠനസഹായത്തിന് അപേക്ഷിക്കാം

കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ.്എസ്.എല്‍.സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ നല്‍കാം. എസ.്എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകളും ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ സംബന്ധിച്ച അപേക്ഷകള്‍ കോഴ്സ് ആരംഭിച്ച തീയതി മുതല്‍ 45 ദിവസത്തിനകവും ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിലും 45 ദിവസത്തിനകവും ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കുമെന്ന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date