Skip to main content

വഖഫ് ബോര്‍ഡ് ജുഡീഷ്യല്‍ സിറ്റിങില്‍ 60 കേസുകള്‍ പരിഗണിച്ചു

 

സംസ്ഥാന വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫുകളുമായി ബന്ധപ്പെട്ട  ബോര്‍ഡ് ജുഡീഷ്യല്‍ സിറ്റിങില്‍ അഞ്ച് കേസുകള്‍ തീര്‍പ്പാക്കി. ആകെ 60 കേസുകളാണ് കണ്ണൂര്‍  റെയിന്‍ബോ സ്യൂട്‌സില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ചത്.
 

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍, ബോര്‍ഡ് മെമ്പര്‍മാരായ പി ഉബൈദുളള എംഎല്‍എ, അഡ്വ. എം ഷറഫുദ്ദീന്‍, അഡ്വ. പിവി സൈനുദ്ധീന്‍, പ്രൊഫ കെഎംഎ റഹീം ,  റസിയ ഇബ്രാഹിം എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു. എല്ലാ മാസവും കണ്ണൂര്‍ ക്യാമ്പ് സിറ്റിങ് ഉണ്ടായിരിക്കും.

date