Skip to main content

സ്റ്റുഡന്റ് കൗൺസിലർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്ന് റസിഡൻഷ്യൽ സ്‌കൂളുകളിലും നാല് ഹോസ്റ്റലുകളിലുമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും  കരിയർ ഗൈഡൻസ് നൽകുന്നതിനുമായി സ്റ്റുഡൻന്റ് കൗൺസിലറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത് (പുരുഷൻ-1, സ്ത്രീ-2). എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം). എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും. പ്രായപരിധി 01.01.2024ന് 25 വയസിനും 45 വയസിനും ഇടയിൽ. പ്രതിമാസം 18,000 രൂപ ഓണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും ലഭിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിയ യോഗ്യതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസർ  ഇൻ ചാർജ് അറിയിച്ചു.

date