Skip to main content

ബിരുദ വിദ്യാര്‍ഥികൾക്ക് ക്വിസ് മത്സരം

കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബിരുദ വിദ്യാർത്ഥികൾക്കായി  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതു അവബോധവും സമകാലിക വിഷയങ്ങളും ഉൾപ്പെടുന്ന ക്വിസ് പ്രോഗ്രാം ജൂൺ 24-ന് രാവിലെ ഒമ്പതു മണിക്ക് തവനൂരിലെ ജില്ലാ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഒരു കോളേജിൽ നിന്ന് രണ്ട് വിദ്യാർഥികള്‍ അടങ്ങിയ ഒരു ടീമിനാണ് പങ്കെടുക്കാൻ അവസരം. പങ്കാളിത്തം സ്ഥിരീകരിക്കുന്ന ഇമെയിൽ, ടീം അംഗങ്ങളുടെ പേരുകളും യോഗ്യതയും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ കത്തും അറ്റാച്ച് ചെയ്ത് kvkmpmdamu@gmail.com എന്ന വിലാസത്തിലേക്ക്  ജൂൺ 21-നകം അയക്കണം. മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് മത്സരാർഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8547193685.
 

date