Skip to main content

സ്റ്റാഫ് നഴ്സ്, സൈക്യാട്രിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ഡേ കെയർ യൂണിറ്റില്‍ സ്റ്റാഫ് നഴ്സ്, സൈക്യാട്രിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, എം.ഡി ഇന്‍ സൈക്യാട്രി, ഡി.പി.എം / ഡി.എൻ.ബി എന്നിവയാണ് സൈക്യാട്രിസ്റ്റിനു വേണ്ട യോഗ്യതകള്‍. സ്റ്റാഫ് നഴ്സിന് ജിഎൻഎം / ബി.എസ്.സി നഴ്സിങ്, സൈക്യാട്രിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ജൂണ്‍ 24  രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2736241.

date