Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് വോട്ടര്‍ പട്ടികയുടെ 2024-ലെ സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയിട്ടുള്ളവരുടെ പേര് ഉള്‍പ്പെടുത്തുന്നതിനും ജൂണ്‍ 21 വരെ https://sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനായി ഫോറം 5-ലുള്ള അപേക്ഷ ജൂണ്‍ 21 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കാമെന്ന് സെക്രട്ടറി അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

date