Skip to main content

ജനറൽ ആശുപത്രിയിൽ പുതുതായി ഒരുക്കിയ സ്‌ട്രോക്ക് ഐ.സി.യു ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതുതായി ഒരുക്കിയ പക്ഷാഘാത തീവ്രപരിചരണ യൂണിറ്റ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പക്ഷാഘാതം നേരിടുന്ന അടിയന്തിര സ്വഭാവമുള്ള രോഗികൾക്കുള്ള സൗകര്യങ്ങളും ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  കൂടാതെ അനാഥരായ രോഗികൾക്ക് സഹായമായി ഡ്രസ് ബാങ്കും ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ചു. ഇവിടെ ശേഖരിക്കും.  ആവശ്യക്കാർക്ക് അതത് സമയത്ത് ആശുപത്രി ജീവനക്കാർ ഇവിടെ നിന്ന് വസ്ത്രങ്ങൾ ലഭ്യമാക്കുന്ന സൗകര്യമാണിത്. നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

date