Skip to main content

തെക്കേക്കര വില്ലേജില്‍ ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചു

ആലപ്പുഴ: തെക്കേക്കര വില്ലേജില്‍ ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചു. തെക്കേക്കര വില്ലേജിന്റെ ഡിജിറ്റല്‍ റീസര്‍വെ ജോലികള്‍ക്കായി കുറത്തികാട് തെക്കേക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററില്‍ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്നതാണ് ഡിജിറ്റല്‍ സര്‍വെയുടെ ലക്ഷ്യം.സര്‍വെയുടെ ഭാഗമായി ഡിജിറ്റല്‍ സര്‍വെ ഉപകരണങ്ങളുമായി കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വെ ജീവനക്കാര്‍ എത്തും. ഇവര്‍ക്ക് ഭൂവുടമകള്‍ ആധാരം, കരംഒടുക്ക് രസീത്, പട്ടയം, കൈവശ അതിര്‍ത്തി എന്നിവ കാണിച്ചുകൊടുത്ത് റവന്യൂ റിക്കാര്‍ഡുകളില്‍ ഉടമസ്ഥാവകാശം രേഖപ്പെടുത്തി നല്‍കണമെന്ന് സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എന്റെ ഭൂമി പോര്‍ട്ടലുമായി ഓരോ ഭൂവുടമകളെയും ലിങ്ക് ചെയ്യാന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് വരുന്ന വെരിഫിക്കേഷന്‍ കോഡ് സ്ഥലം സര്‍വെ ചെയ്യുന്ന ഉദ്യോഗസ്ഥരുമായി പങ്കുവെക്കണം.ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹന്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അന്‍സാദ്, റീസര്‍വെ സൂപ്രണ്ട് ജയപ്രദീപന്‍, ഹെഡ് സര്‍വെയര്‍ അനില്‍, സര്‍വെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date