Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിവിധ പദ്ധതികള്‍ പ്രകാരം ടെന്‍ഡറുകള്‍ ക്ഷണിച്ചു. രോഗികള്‍ക്ക് സ്‌കാനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ആശുപത്രി കോമ്പൗണ്ടില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവിധ വാര്‍ഡുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ ഗ്യാസും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് എക്സ്പ്ലോസീവ് ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 24-ന് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും.

date