Skip to main content

ശരണ്യ സ്വയം തൊഴില്‍ പദ്ധതി അപേക്ഷകള്‍ പരിഗണിച്ചു

ആലപ്പുഴ: എംപ്ലോയ്മെന്റ് വകുപ്പ് അശരണരായ സ്ത്രീകള്‍ക്ക് വേണ്ടി നടപ്പിലാക്കിവരുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ ആലപ്പുഴ ജില്ലാതല കമ്മിറ്റി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. വിനോദ് രാജിന്റെ അധ്യക്ഷതയില്‍ നടന്നു. ആകെ ലഭിച്ച 192 അപേക്ഷകളില്‍ ഹാജരായ 112 അപേക്ഷകള്‍ക്കു കമ്മിറ്റി പ്രാഥമിക അംഗീകാരം നല്‍കി. ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി. ദീപു, അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. ദീപ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മഞ്ജു വി. നായര്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരായ മിധു, പ്രഭ, പുറക്കാട് ഗവ.ഐ.ടി.ഐ. സീനിയര്‍ ക്ലര്‍ക്ക് പി.ബി. സജി എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.

date