Skip to main content

ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ അസാപ്പില്‍ കോഴ്‌സുകള്‍

ആലപ്പുഴ: കേരള സര്‍ക്കാര്‍ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂര്‍ ക്യാമ്പസ്സില്‍ നൂറ് ശതമാനം പ്ലേസ്മെന്റോടുകൂടി അഡ്വാന്‍സ്ഡ് ബയോ-മെഡിക്കല്‍ എക്യുപ്‌മെന്റ്  ഹാന്‍ഡ്‌സ്ഓണ്‍ ട്രെയിനിങ് കോഴ്‌സ് ആരംഭിക്കുന്നു. ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് നൂറ് ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. മൂന്ന് മാസമാണ് കോഴ്‌സ്  ദൈര്‍ഘ്യം. 2022, 2023 വര്‍ഷങ്ങളില്‍ ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റഷന്‍, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ./ഡിപ്ലോമ/എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ കഴിഞ്ഞവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282095334, 8078069622, 9495999680.

date