Skip to main content

കൗണ്‍സിലര്‍ നിയമനം

ആലപ്പുഴ: പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലും കൊല്ലം ജില്ലയിലെ കുളത്തുപുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും നിലവിലുള്ള രണ്ട് സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 13 ന് രാവിലെ 10.30 ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും.

date