Skip to main content

കീം 2024 : ഭിന്നശേഷിക്കാരുടെ പരിശോധന

        സംസ്ഥാനത്തെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി മെഡിക്കൽ ബോർഡ് ജൂൺ 19 മുതൽ 29 വരെ (ജൂൺ 23 ഒഴികെ) രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് കോൺഫറൻസ് ഹാളിൽ നടത്തും. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in, 0471 2525300.

പി.എൻ.എക്‌സ്. 2258/2024

date