Skip to main content

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്   

        ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡെവലപ്‌മെന്റ്  (ഐ.എച്ച്.ആർ.ഡി) ജൂൺ 24 മുതൽ 28 വരെ നടത്തുന്ന 'Demystifying AI' എന്ന അഞ്ച്  ദിവസത്തെ ഓൺലൈൻ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.    

        Artificial Intelligence, Generative Artificial Intelligenceഎന്നിവയുടെ നിലവിലെ ട്രെൻഡുകൾ, image, music, art generationഎന്നിവക്കായി ഉപയോഗിക്കുന്ന AI യുടെ ടൂളുകൾ, AI യുടെ എത്തിക്‌സും   വെല്ലുവിളികളും, AIയുടെയും Generative AI യുടെയും തൊഴിൽ സാധ്യതകൾ എന്നിവയാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രൊഫഷണലുകൾഗവേഷകർവിദ്യാർഥികൾ, Generative AI യിൽ താല്പര്യമുള്ള ആർക്കും കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്. വൈകുന്നേരം 7.30മുതൽ 8.30വരെയാണ് കോഴ്‌സ് നടത്തുന്നത്. രജിസ്‌ട്രേഷൻ ഫീസ്  1000 രൂപയാണ്. Course Registration Link: http://ihrd.ac.in/index.php/onlineai.

പി.എൻ.എക്‌സ്. 2260/2024

date