Skip to main content

വയോജന-സാന്ത്വന പരിപാലന പരിശീലനത്തിന് അപേക്ഷിക്കാം

കൊട്ടാരക്കട കില സി.എസ്.ഇ.ഡിയിൽ വയോജന-സാന്ത്വന പരിപാലന ഹ്രസ്വകാല പരിശീലന പരിപാടിയിൽ അപേക്ഷ ക്ഷണിച്ചു. വയോജന-സാന്ത്വന -ഹോം നഴ്‌സിങ് മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 18നും 50നും ഇടയിൽ. കുടുംബശ്രീ അംഗങ്ങൾക്കും ഹോം നഴ്‌സിങ് ഏജൻസികൾ വഴി ജോലി ചെയ്യുന്നവർക്കും അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കുടുംബശ്രീ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ജൂൺ 24 മുതൽ 28 വരെയാണ് പരിശീലനം. ഭക്ഷണം, താമസം, യാത്രാപ്പടി എന്നിവ നൽകും. അവസാന തീയതി ജൂൺ 20. രജിസ്‌ട്രേഷനായി 9496320409 എന്ന നമ്പറിൽ വിളിക്കണം. ഇ-മെയിൽ etcktr@gmail.com

date