Skip to main content

'അഗ്നിവീർവായു' വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ https://agnipathvayu.cdac.in ൽ ഓൺലൈനായി അപേക്ഷിക്കാം. 03 ജൂലൈ 2004നും 03 ജനുവരി 2008നും (രണ്ട് തിയതിയും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി. അഗ്നിവീർ വായു റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം https://agnipathvayu.cdac.in, https://careerindianairforce.cdac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093. ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ.

date