Skip to main content

വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ ചർച്ച ചെയ്ത് ലോകകേരള സഭ

          വിദേശങ്ങളിൽ മലയാളികൾക്ക് സുരക്ഷിതമായ തൊഴിൽ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതും സംബന്ധിച്ച് ലോക കേരള സഭയിൽ ചർച്ച സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

          നിലവിൽ നടക്കുന്ന കുടിയേറ്റങ്ങളുടെ ട്രെൻഡ് മനസ്സിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. തങ്ങളുടെ രാജ്യങ്ങളിൽ വലിയ ജോലി സാധ്യതകൾ ഇപ്പോൾ വളർന്നുവരുന്നതായി ജോർദാൻ, ജർമ്മനി, യുകെ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിർത്തിയ പ്രതിനിധികൾ പറഞ്ഞു. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് എംഎൽഎമാരായ കെ. ബാബു, എംഎം മണി, എം എസ് അരുൺകുമാർ, ഇ. ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു. ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ നാളെ (ജൂൺ 15) ലോക കേരളസഭയിൽ അവതരിപ്പിക്കും. നോർക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി മോഡറേറ്ററായി. നോർക്ക റൂട്ട്‌സ് സെക്രട്ടറി കെ. വാസുകി പങ്കെടുത്തു.

പി.എൻ.എക്‌സ്. 2287/2024

date