Skip to main content

സ്‌പോര്‍ട്‌സ് ഹോസ്റ്റൽ പ്രവേശനം : സെലക്ഷൻ ട്രയൽസ് 25 ന്

                 
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പി.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതത് കായികയിനങ്ങളില്‍ ദേശീയ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി സെലക്ഷന്‍ നടത്തുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 25  ന് നടക്കുന്ന ട്രയൽസില്‍ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ  ജൂണ്‍ 25 രാവിലെ 8 ന്   ആധാര്‍കാര്‍ഡ്, രണ്ട്  പാസ്സ്‌പോര്‍ട്ട് ൈസസ്സ് ഫേട്ടോ, സ്‌പോര്‍ട്‌സ് മികവ് തെളിയിക്കുന്ന  ഒറിജിനല്‍  സര്‍ട്ടിഫിക്കറ്റുകൾ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.

         അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, തായ്‌ക്വോണ്ടാ, കബഡി, ഗുസ്തി, ആര്‍ച്ചറി, ബോക്‌സിങ്, െസെക്ലിംഗ്, ഫെന്‍സിങ്, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ജൂഡോ,കനോയിങ്&കയാക്കിങ്, ഖോ-ഖോ, നെറ്റ്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റോവിങ്, സോഫ്റ്റ്‌ബോള്‍ എനീ  കായിക ഇനങ്ങളിലായിരിക്കും  സെലക്ഷന്‍ നടത്തുന്നത്.

          വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി  ജൂണ്‍ 20 ന് മുൻപായി  keralasportscouncil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്0471-2330167, 2331546

 

 

date