Skip to main content

എസ് സി , എസ് ടി  വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

 

ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി,പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 

സൗജന്യ പി എസ് സി പരിശീലനം നൽകുന്നു. ആലുവ സബ് ജയില്‍ റോഡിലെ സർക്കാർ  പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.എസ് എസ് എല്‍ സി, പ്ലസ്ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ

പരീക്ഷകള്‍ക്ക്  പരിശീലനം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി / ഒഇസി വിഭാഗക്കാര്‍ക്ക് 30 ശതമാനം സീറ്റ് മാറ്റിവയ്ക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. 

അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂണ്‍ 26 ന് മുൻപ്  ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷാ ഫോമിന്റെ മാതൃക  ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

 

 

 

date