Skip to main content

വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനാചരണം

വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഇന്ന് ( ജൂൺ 15 )  ബോധവൽക്കരണ ദിനാചരണം  സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ, മൂലമറ്റം,  ഇടുക്കി, ചെറുതോണി, കട്ടപ്പന, അടിമാലി തുടങ്ങി  ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ വാഹന സന്ദേശ യാത്ര നടക്കും. തൊടുപുഴയിൽ നഗരസഭാ അധ്യക്ഷൻ സനീഷ് ജോർജ്ജാണ് ഫ്ലാഗ് ഓഫ് നിർവ്വഹിക്കുക .രാവിലെ 8.45 ന് മുതലക്കോടം സ്നേഹാലയത്തിലെ താമസക്കാരുമായി ഒത്തുചേരലും ഉണ്ടാകും.

ജില്ലയിലെ മുഴുവൻ അംഗൻവാടികളിലും  ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും പൊതു സ്ഥലങ്ങളിലും വയോജന അവകാശ സംരക്ഷണം , അവർക്കായുള്ള  പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള പോസ്റ്റർ പ്രദർശനം ,  അംഗനൻവാടികളിൽ മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും  ദിനാചരണത്തിന്റെ ഭാഗമായി  രാവിലെ 10.30 ന് പ്രതിജ്ഞ  ചൊല്ലാൻ ജില്ലാ കലക്ടർ  ഷീബ ജോർജ്ജ്  നിർദ്ദേശം നൽകിയിട്ടുണ്ട്.

date