Skip to main content

ആലോചനായോഗം ഇന്ന് (ജൂൺ 15)

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ സെമിനാർ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനാ യോഗം ഇന്ന്(ജൂൺ 15) ചേരും. വൈകിട്ട് നാലിന് തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ അധ്യക്ഷതയിൽ ചേരുന്ന ആലോചനാ യോഗത്തിൽ ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ പങ്കെടുക്കും. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അധികാരാവകാശങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 11 ജില്ലാ സെമിനാറുകൾ കമ്മീഷൻ ഇതിനോടകം പൂർത്തീകരിച്ചു.

date