Skip to main content

പി.ജി വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിയന്ത്രണത്തിലുള്ള സ്പോർട്‌സ് ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പി.ജി.വിദ്യാർത്ഥികളുടെ പ്രവേശനത്തിനായുള്ള സെലക്‍ഷന്‍  ജൂണ്‍ 25 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയല്‍ നടക്കും. അത്‍ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, നീന്തല്‍, തയ്ക്വോണ്ടോ, കബഡി, ഗുസ്തി, ആർച്ചറി, ബോക്സിങ്, സൈക്ലിംഗ്, ഫെൻസിങ്, ഹാന്റ് ബോൾ, ഹോക്കി, ജുഡോ, കനോയിങ് & കയാക്കിങ്, ഖോ-ഖോ, നെറ്റ് ബോൾ, വെയ്‌റ്റ് ലിഫ്റ്റിങ്, റോയിങ്, സോഫ്റ്റ്ബോൾ കായികയിനങ്ങളിൽ നാഷണൽ മെഡൽ നേടിയ കായിക താരങ്ങൾക്കായാണ് സെലക്‍ഷന്‍ നടക്കുക. ട്രയൽസിൽ പങ്കെടുക്കുന്നവർ ജൂണ്‍ 25 ന് രാവിലെ എട്ടു മണിക്ക് സ്പോർട്സ് കിറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ എത്തണം. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ജൂണ്‍ 20 നു മുമ്പായി സംസ്ഥാന സ്പോർട്‌സ്‌ കൗൺസിലിൽ എത്തിക്കണ്ടതാണെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

 

date