Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിലേക്കായി അംഗീകൃത കമ്പനികളുടെ ബെഡ്ഷീറ്റ് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ പേര് ക്വട്ടേഷനിൽ രേഖപ്പെടുത്തണം. ജൂണ്‍ 21 രാവിലെ 10 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം 10.30 ന് ക്വട്ടേഷൻ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 295194.

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിലെ അന്തേവാസികളായ ആണ്‍കുട്ടികളുടെ  ഉപയോഗത്തിലേക്കായി അംഗീകൃത കമ്പനികളുടെ അടിവസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ജൂണ്‍ 21 ഉച്ചയ്ക്ക് രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം 2.30 ന് ക്വട്ടേഷൻ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 295194.

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്ക്, അംഗീകൃത കമ്പനികളുടെ ചെരുപ്പുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ജൂണ്‍ 21 പകല്‍ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം പകല്‍ 11.30 ന് ക്വട്ടേഷൻ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 295194.

 

date