Skip to main content

യോഗാദിനം: ഡിജിറ്റല്‍ പോസ്റ്റര്‍ മല്‍സരം സംഘടിപ്പിക്കുന്നു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്  ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു.  മലപ്പുറം ജില്ലയില്‍ പഠിക്കുന്ന എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം.  എന്‍ട്രികള്‍ ജൂണ്‍ 19-ന് വൈകിട്ട് അഞ്ചു മണി വരെ dfppalakkad@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം.  സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ജൂണ്‍ 21-ന് തിരൂരങ്ങാടിയില്‍ സംഘടിപ്പിക്കുന്ന യോഗാദിനാചരണ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 9447414416  എന്ന നമ്പറില്‍ ലഭിക്കും.

 

date