Skip to main content

*ടെണ്ടര്‍ ക്ഷണിച്ചു*

മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഒ#ാഫീസിന് കീഴിലുള്ള വാളേരി, തൃശ്ശിലേരി, പനമരം (പെണ്‍) പ്രീ മെട്രിക് ഹോസ്റ്റലുകളിലെ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള അന്തേവാസികള്‍ക്ക് യൂണിഫോം വാങ്ങി തയ്ച്ച് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ക്ക് 3420 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ജൂണ്‍ 20 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍ 04935 240210

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഈ ഹെല്‍ത്ത് സംവിധാനത്തിന്റെ  ഭാഗമായി 70 ജി.എസ്.എം എ5 പേപ്പര്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 21 ഉച്ചയ്ക്ക് 1 വരെ ടെണ്ടര്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍ 04936 206768

date