Skip to main content

ഐ.എച്ച്.ആർ.ഡി പരീക്ഷകൾ സെപ്റ്റംബറിൽ

 

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ്് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018

(ലൈബ്രറി സയൻസ് മാത്രം), 2020, 2024 സ്‌കീം) സെപ്റ്റംബർ മാസത്തിൽ നടത്തുന്നതാണ്. വിദ്യാർത്ഥികൾക്ക്, പഠിക്കുന്ന /പഠിച്ചിരുന്ന സെന്ററുകളിൽ ജൂൺ 26 വരെ ഫൈൻ കൂടാതെയും ജൂലൈ ഒന്ന് വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈം ടേബിൾ ജൂലൈ അവസാനവാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ (www.ihrd.ac.in) ലഭ്യമാണ്.

date