Skip to main content

ഗസ്റ്റ് ലക്ചറർ; വോക് ഇൻ ഇന്റർവ്യൂ

 

കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനു കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. താല്പര്യമുള്ളവർ ജൂൺ 27നു രാവിലെ 11.30ന് കോന്നി സി.എഫ്.ആർ.ഡി. ആസ്ഥാനത്തു നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0468 2961144.

date